അട്ടപ്പാടി മധുകേസ് വിധി സ്വാഗതാര്‍ഹം ; ദലിതര്‍ക്ക് ആത്മവിശ്വാസം പകരും : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടി മധു കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ദലിതര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും നീതിന്യായ വ്യവസ്ഥ തനിക്ക് കൂട്ടുണ്ടെന്ന ബോധ്യം വരുത്തുന്നതുമാണ് ഈ വിധി.

കൊലപാതകികളെ രക്ഷിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടികൂടിയാണ് ഇന്നത്തെ വിധിപ്രസ്താവ്യം. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ശമ്പളവും മറ്റ് സൗകര്യങ്ങളും നല്‍കാതെ കേസിനെ അട്ടിമറിക്കാന്‍ ആവുന്നത്ര പിണറായി സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ഏറെ വിവാദമായപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ മയപ്പെട്ടതെന്നും സജി പറഞ്ഞു.

ദലിത് ആദിവാസികളെ പരസ്യമായി കൊലപ്പെടുത്തിയാലും പ്രതികള്‍ രക്ഷപ്പെടുന്ന ഉത്തരേന്ത്യന്‍ വ്യസ്ഥിതി കേരളത്തില്‍ സാധ്യമല്ലെന്ന് കോടതി ബോധ്യപ്പെടുത്തിയിരിക്കുന്നു. ദലിത് ആദിവാസി ജനതയ്ക്ക് മൃഗങ്ങളുടെ പോലും പരിഗണന നല്‍കേണ്ടതില്ലെന്ന പൊതുബോധത്തിനേറ്റ പ്രഹരംകൂടിയാണ് ഇത്. ദലിത് ജനതയ്ക്ക് നേരെ എന്ത് അതിക്രമം നടത്തിയാലും ആക്രമിക്ക് സംരക്ഷണം കിട്ടും എന്ന പൊതുബോധത്തെ മാറ്റുന്നതിന് ഇത്തരം വിധികള്‍ കാരണമാവും. ആക്രമികളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനം ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം നല്‍കുക എന്നും ബോധ്യപ്പെടുത്തുവാനും മധുകേസ് വിധി കാരണമായിട്ടുണ്ടെന്നും സജി കൊല്ലം പറഞ്ഞു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...