കോഴിക്കോട്ട് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ; ‘കുപ്രസിദ്ധ പയ്യന്‍’ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റിച്ചിറയിൽനിന്ന് 12 ഉം, 10 ഉം, എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആളെ ടൗൺ പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബർ 26 – നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളർത്തുമീനിനെ വാങ്ങിത്തരാം എന്ന് പറഞ്ഞ് കുറ്റിച്ചിറയിൽനിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു കുട്ടികൾ ഗുജറാത്തി സ്ട്രീറ്റിൽനിന്ന് ഓടിരക്ഷപ്പെട്ടു. 10 വയസ്സുകാരനെ ഗുഡ്സ് വണ്ടിയിൽ കയറ്റി ഇരുത്തിയെങ്കിലും പേടിച്ചകുട്ടി ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു.

അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയിൽനിന്നും സി.സി.ടി.വി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച രാത്രി മുഖദാറിൽ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി.ഷൈജു, സുനിൽകുമാർ, സീനിയർ സി.പി.ഒ സജേഷ് കുമാർ, സി.പി.ഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെവിട്ടയാളാണ് ജയേഷ്. ഈ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ഒരു കുപ്രസിദ്ധ പയ്യൻ എന്ന മലയാളസിനിമ ചിത്രീകരിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്യാഷ് ഡിബഞ്ചര്‍ തട്ടിപ്പില്‍ കുടുങ്ങിയത് ആയിരക്കണക്കിന് നിക്ഷേപകര്‍ : മുങ്ങാനൊരുങ്ങി ധനകാര്യ സ്ഥാപന മുതലാളിയും...

0
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്യാഷ്...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ...

വിജയം എപ്പോഴും വിനയത്തോടെയാകണം ; സിജെപി അംഗങ്ങൾ നടത്തിയ ആഘോഷത്തിൽ പ്രതികരിച്ച് സോനം വാങ്ചുക്

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയെത്തുടർന്ന് കോക്രോച്ച് ജനതാ...