28ന് തയ്യാറാക്കും 2000 ലിറ്റർ പായസം ; ലക്ഷ്യം സ്‌കൂൾബസ്‌ പുറത്തിറക്കൽ

For full experience, Download our mobile application:
Get it on Google Play

അരൂർ: പായസം വച്ചാൽ സ്കൂൾ ബസ്‌ പുറത്തിറങ്ങുമോ എന്ന ചോദ്യത്തിന് ഇറക്കാനാകുമെന്നാണ് മറ്റത്തിൽഭാഗം ഗവ.എൽ.പി. സ്കൂൾ അധികൃതരുടെ മറുപടി. ഇതിനായി ഇവർ ഈ 28ന് പായസം തയ്യാറാക്കുകയാണ്. 2000 ലിറ്റർ പായസത്തിലൂടെ മധുരം വിളമ്പിയാൽ അറ്റകുറ്റപ്പണി നടത്തി ബസ്‌ പുറത്തിറക്കാനുള്ള പണം കണ്ടെത്താമെന്നാണ് കരുതുന്നത്‌.

കാത്തിരുപ്പിനൊടുവിൽ സ്കൂൾ തുറന്നപ്പോൾ കുട്ടികളെ സുരക്ഷിതമായി എത്തിക്കുന്നതിനായാണ് ബസ്‌ പുറത്തിറക്കുന്നത്. ഒന്നരവർഷമായി ഓടാത്ത സ്കൂൾബസിന്റെ അറ്റകുറ്റപ്പണി, ജിപിഎസ്, ഇൻഷുറൻസ് ഇവക്കെല്ലാംകൂടി രണ്ടുലക്ഷം രൂപ വേണം. കുട്ടികളുടെ രക്ഷിതാക്കളെല്ലാം നിർധനരാണ്. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും (എസ്‌എംസി) ഇത്രയും തുക എടുക്കാനില്ല. അപ്പോഴാണ് പായസ ചലഞ്ചിനെക്കുറിച്ച് ആലോചിച്ചത്.

സ്കൂൾ വികസന സമിതി, പൂർവ വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ എസ്എംസിയുടെ ഈ മധുരച്ചലഞ്ചിന് പിന്തുണ നൽകുന്നു. ആലോചനായോഗത്തിൽ ചെയർമാൻ കെ.എം. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പി.ഡി ജോഷി, വിദ്യാകുമാരി, എം.കെ അബ്ദുൾ റഹ്‌മാൻ, കെ.പി കബീർ, ശശിധരൻ നായർ, വിനു ബാബു, സിമി, അനീഷ, നൗഫർ, ജിജുക്കുട്ടൻ, അനുമോൾ, പ്രവിത എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....