തിരുച്ചിറപ്പള്ളിയില്‍ പോലീസിനെ ആക്രമിച്ച്‌ കടന്നുകളയാന്‍ ശ്രമം ; മോഷണക്കേസ് പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തിരുച്ചിറപ്പള്ളിയില്‍ മോഷണക്കേസ് പ്രതികളില്‍ നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുക്കാനെത്തിയപ്പോള്‍ ആക്രമിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ച 2 പേരെ പോലീസ് വെടിവച്ചു വീഴ്ത്തി. വണ്ണാരപ്പേട്ട പുത്തൂര്‍ എംജിആര്‍ നഗറിലെ ദുരൈസാമി (ദുരൈ 40), സഹോദരന്‍ സോമസുന്ദരം (സോമു 38) എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ പ്രതികളും ഒരു ഇന്‍സ്പെക്ടറും 2 പൊലീസുകാരും ഉള്‍പ്പെടെ 5 പേര്‍ ചികിത്സയിലാണ്.

തിരുച്ചിറപ്പള്ളി വരയ്യൂരിലെ വീട്ടില്‍ നിന്ന് 30 പവനും 5 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ ദുരൈസാമിക്കും സോമസുന്ദരത്തിനും പങ്കുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ മോഹന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ പുലര്‍ച്ചെ ഇവരെ അറസ്റ്റ് ചെയ്‌ത് മോഷണവസ്തുക്കള്‍ കണ്ടെത്താന്‍ കൊണ്ടുപോയി.

സമീപത്തെ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ദുരൈ പെട്ടെന്ന് പോലീസ് ഡ്രൈവര്‍ ചന്ദ്രശേഖറിന്‍റെ കഴുത്തില്‍ പിടിച്ച്‌ ജീപ്പിന്‍റെ സ്റ്റീയറിങ് വളച്ചതോടെ വാഹനം നിയന്ത്രണം വിട്ട് വശത്തെ കമ്പിവേലിയില്‍ ഇടിച്ചു. ഇതോടെ ദുരൈയും സോമുവും ഇവരില്‍നിന്ന് പിടിച്ചെടുത്ത് ജീപ്പില്‍ സൂക്ഷിച്ചിരുന്ന വടിവാളും കത്തിയുമായി ഓടി രക്ഷപെട്ടു. ഇതുകണ്ട് ഇന്‍സ്പെക്ടര്‍ മോഹന്‍ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചെങ്കിലും മോഷ്ടാക്കള്‍ നിന്നില്ല. ഇവരെ തടയാന്‍ ശ്രമിച്ച 2 പോലീസുകാരെ വെട്ടിവീഴ്ത്തിയതോടെയാണ് ഇന്‍സ്പെക്ടര്‍ പ്രതികളുടെ കാല്‍മുട്ടിനു താഴെ വെടിയുതിര്‍ത്തത്. ദുരൈക്കെതിരെ 64 കേസുകളും സോമുവിനെതിരെ 21 കേസുകളുമുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...