ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്‍റെത്? മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്‍റെ തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ തെളിയിക്കാമെന്നാണ് പ്രതീക്ഷ. നേരത്തെ മഞ്ജു വാര്യര്‍ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. പ്രോസിക്യൂഷന് സാക്ഷി വിസ്താരം തുടരാമെന്നും അവ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി വിചാരണ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കി. കേസില്‍ 34ാം സാക്ഷിയായ മഞ്ജുവിനെ നേരത്തേയും വിസ്തരിച്ചിരുന്നു. ഇതിനിടെ വിചാരണ നടപടികള്‍ക്കുള്ള സമയം നീട്ടണമെന്ന അപേക്ഷ മാര്‍ച്ച് 24ന് വീണ്ടും പരിഗണിക്കും.

നടി മഞ്ജുവാര്യരെയും കാവ്യാമാധവന്‍റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസില്‍ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദിലീപിന്‍റെ വാദങ്ങളെ ശക്തമായി സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മഞ്ജുവാര്യരെ വിസ്തരിയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇതിന് പിന്നാലെയാണ് ദിലീപിന്‍റെ ആവശ്യം കോടതി തള്ളിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...