കൊല്ലത്ത് പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊല്ലം കിഴക്കേമാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്നിലൂടെ എത്തി കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എഴുകോൺ വട്ടമൺകാവിലാണ് വെള്ള നിറത്തിലുള്ള കാർ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. വണ്ടിയുടെ നമ്പർ മറച്ചുവച്ച നിലയിലായിരുന്നു. വണ്ടിയിടിച്ച് മനു റോഡിന്റെ വശത്തേക്ക് വീണുപോയതാണ് രക്ഷയായത്. മുന്നോട്ടു പോയ കാർ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്.

പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇതെന്നാണ് സംശയം. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. പരാതി നൽകാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രകാരം പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സാബു എം ജേക്കബ് എന്‍ഡിഎയിലേക്ക് പോയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ; ബിജെപിയില്‍ നിന്ന് 40...

0
കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖില്‍ മാരാര്‍. ട്വന്റി 20യ്ക്ക്...

പിഎസ്‌സിയിൽ പരാതി പ്രവാഹം : 90ലധികം പരീക്ഷകളിൽ ക്രമക്കേട് ആരോപണം ; പരാതി നൽകി...

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി...

അധ്യാപികയുടെ പീഡനം : 17 വയസ്സുകാരൻ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു ; കേസ്

0
ഡൽഹി: തെലങ്കാനയിൽ അധ്യാപികയുടെ മാനസികപീഡനത്തെയും അവഹേളനത്തെയും തുടർന്ന് 17 വയസ്സുള്ള വിദ്യാർത്ഥി...

അധിക വരുമാനം ലക്ഷ്യം : കെഎസ്ആർടിസി ബസുകളിൽ ഇനി ടെലിവിഷൻ ; പരസ്യം ഉൾപ്പെടെ...

0
എടപ്പാൾ : കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ടി.വി. സ്ഥാപിക്കുന്നു....