പെണ്‍സുഹൃത്തിനെ കൊല്ലാന്‍ ശ്രമം : യുവാവിന് 18 വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 18 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ദേരളക്കാട്ടെ സ്വദേശി സുശാന്ത് എന്ന ഷാനി(31)നാണ് മംഗളൂരു ജില്ലാ അഡീഷണല്‍ കോടതി തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2019 ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗമ്പിള റോഡിലെ ശാന്തിധാമയ്ക്ക് സമീപത്ത് വെച്ച് സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി വയറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നു. തുടര്‍ന്ന് അതേ കത്തി കൊണ്ട് കഴുത്തും കൈത്തണ്ടയും മുറിച്ച് സുശാന്ത് ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

കോളേജില്‍ നൃത്ത അധ്യാപകനായ സുശാന്ത് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തി. വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു. പെണ്‍കുട്ടി എതിര്‍പ്പ് അറിയിച്ചെങ്കിലും സുശാന്ത് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സുശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുശാന്ത് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....