മലപ്പുറത്ത് പോലീസുകാരെ മണൽ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പറവണ്ണയിൽ അനധികൃത മണൽക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ടിപ്പർ ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. തിരൂർ അഞ്ചുടി പുതിയവർപ്പുറം മൂത്താട്ട് വീട്ടിൽ റാസിക് (29) ആണ് അറസ്റ്റിലായത്. കൂട്ടായി ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണൽക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് രാത്രികാല പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ് സംഘം. തിരൂർ സ്റ്റേഷനിലെ എഎസ്ഐ അനീഷ്, സിപിഒമാരായ കെ.ആർ. രാജ്, ടോണി വർഗീസ് എന്നിവർക്ക് നേരെയാണ് പ്രതി ടിപ്പർ ലോറി ഓടിച്ചു കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്.

പോലീസുകാർ സമയോചിതമായി മാറിനിന്നതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. തുടർന്ന് പോലീസ് സംഘം വാഹനത്തിൽ പ്രതിയെ പിന്തുടർന്നു. ഈ സമയം രക്ഷപെടാനായി പ്രതി ലോറിയുടെ പിൻഭാഗം ഉയർത്തി റോഡിലേക്ക് മണൽ തള്ളുകയും, പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സാഹസികമായാണ് പോലീസ് സംഘം റാസിക്കിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...