കൊല്ലത്ത് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചിതറയിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് മുക്കുപണ്ടം പണയം വെച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. സംസ്ഥാനത്തെ മുക്കുപണ്ടം തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാലുംമൂട് സ്വദേശിയായ അൽത്താഫ് ആണ് ഈ തട്ടിപ്പ് മാഫിയയുടെ മാസ്റ്റർ ബ്രെയിൻ എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിലെ പ്രധാന കണ്ണിയായ രമ്യ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ചിതറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവർ പ്രദേശം നിരീക്ഷിക്കുകയും പ്രാദേശിക നിവാസികളുമായി പരിചയപ്പെടുകയും ചെയ്തു. തുടർന്ന് അവരുടെ പേരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കും. രേഖകൾ തയ്യാറായാൽ സംഘത്തിലെ സ്ത്രീ വലിയ രീതിയിൽ പരിചയം പ്രകടിപ്പിച്ച് സ്ഥാപനത്തിൽ എത്തും.

താൻ ആ പ്രദേശത്തുകാരിയാണെന്ന് വിശ്വസിപ്പിച്ച ശേഷം വീടുപണി അവസാന ഘട്ടത്തിലാണെന്നും അത് പൂർത്തിയാക്കാൻ പണം വേണമെന്നും പറഞ്ഞ് ജീവനക്കാരുടെ വിശ്വാസം ആർജ്ജിച്ചാണ് ഇവർ മുക്കുപണ്ടം പണയം വെച്ചിരുന്നത്. മാർച്ച് 4 മുതൽ മെയ് 13 വരെയുള്ള കാലയളവിലാണ് ഇവർ ചിതറയിലെ സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. സ്ഥാപന ഉടമ നടത്തിയ അഡ്രസ് വെരിഫിക്കേഷനിടെ തോന്നിയ ചെറിയ സംശയമാണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പ്രതികൾ പണവുമായി മുങ്ങിയെങ്കിലും സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾക്കെതിരെ കടക്കൽ പോലീസും കേസ് എടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...