കൊച്ചി മെട്രോ നിർമ്മാണത്തിനിടെ വൻ സുരക്ഷാവീഴ്ച : കാറിന് മുകളിലേക്ക് ഇരുമ്പ് കമ്പി വീണ് യുവതിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാടിവട്ടത്ത് മെട്രോ പില്ലർ നിർമ്മാണത്തിനിടെയുണ്ടായ വൻ സുരക്ഷാവീഴ്ചയിൽ യാത്രക്കാരിക്ക് പരിക്കേറ്റു. കാക്കനാട് സ്വദേശിനിയായ ഗോപിക സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് നിർമ്മാണത്തിലിരുന്ന പില്ലറിൽ നിന്നും ഇരുമ്പ് റോഡ് വീണത്. കഴിഞ്ഞ മെയ് 19-ന് രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. മെട്രോയുടെ മുകളിൽ നിന്ന് വീണ ഇരുമ്പ് കമ്പി കാറിന്റെ വിൻഡ് ഷീൽഡ് തുളച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗോപികയുടെ കൈയ്ക്ക് ചതവും തുടയിൽ മുറിവും ഏറ്റിട്ടുണ്ട്.

പെട്ടെന്നുണ്ടായ ആഘാതത്തിൽ താൻ പരിഭ്രാന്തയായെന്നും, പുറത്തിറങ്ങി നോക്കിയപ്പോൾ പില്ലറിന് മുകളിൽ നിർമ്മാണ തൊഴിലാളികളെ കണ്ടതായും ഗോപിക പറഞ്ഞു. സംഭവത്തിൽ ഗോപിക പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും നിർമ്മാണ കമ്പനി പ്രതിനിധികളും ഗോപികയുമായി ബന്ധപ്പെട്ടു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്‌റ ഗോപികയെ നേരിട്ട് ഫോണിൽ വിളിക്കുകയും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കൂടുതൽ കർശനമായ നടപടികൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...