കേരള ഫിഷറീസ് സര്‍വകലാശാലയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; അസിസ്റ്റന്‍റ് ലൈബ്രേറിയനെ സസ്പെന്‍റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ഫിഷറീസ് സര്‍വകലാശാലയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ യുവതിയെ ലൈംഗികമായി പീഡീപ്പിക്കാന്‍ ശ്രമം. ആഭ്യന്തര അന്വേഷണ സമിതിയുടെ അന്വേഷണത്തെ തുടര്‍ന്ന് അസിസ്റ്റന്‍റ് ലൈബ്രേറിയന്‍ വി എസ്  കുഞ്ഞുമുഹമ്മദിനെ സര്‍വകലാശാല  സസ്പെന്‍റ് ചെയ്തു. സര്‍വകലാശാല അറിയാതെയാണ് ഇന്‍റേണ്‍ഷിപ്പിന് യുവതിയെ നിയോഗിച്ചതെന്നും ഇക്കാര്യത്തിലും കുഞ്ഞുമുഹമ്മദിനെതിരെ നടപടി സ്വീകരിക്കുമെന്നും രജിസട്രാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 14 നാണ് കേസിനാസ്പദമായ സംഭവം. ഫിഷറീസ് സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയിലെ ഒന്നാം നിലയിലെ മുറിയിലേക്ക് അസിസന്‍റ് ലൈബ്രേറിയനായ വി എസ് കുഞ്ഞുമുഹമ്മദ് യുവതിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് പീഡിനത്തിന് ശ്രമിച്ചു.  യുവതി നിലവിളിച്ചതോടെ ഇയാള്‍ മുറി പുറത്തുനിന്ന് പൂട്ടി രക്ഷപ്പെട്ടു. പിന്നീട് തിരിച്ചെത്തി മുറി തുറന്നതോടെ നിലവിളിച്ചു കൊണ്ട് താന്‍ പുറത്തേക്ക് ഓടുകയായിരന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഡോക്ടര്‍ എസ് ശ്യാമ അധ്യക്ഷയായ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് സസ്പെന്‍റ് ചെയ്തതെന്ന് കുഫോസ് രജിസട്രാര്‍ എം ബി മനോജ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു യുവതിയെ ഇന‍്റേണ്‍ഷിപ്പിനെടുത്ത കാര്യം കുഞ്ഞുമുഹമ്മദ് അധികൃതരെ അറിയിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനിടെ ലൈബ്രറി വകുപ്പിലെ ഒരു ഉദ്യോഗസ്ഥ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്ന് കാട്ടി കുഞ്ഞുമുഹമ്മദ് പനങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...