കോന്നിയില്‍ വാടകവീട്ടില്‍ ഭാര്യയെയും മക്കളെയും ചുട്ടുകൊല്ലാന്‍ ശ്രമം ; വീടിന് തീയിട്ട ഷിജു (48) പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കുടുംബ വഴക്കിനെ തുടര്‍ന്ന് വാടക വീടിന് തീയിട്ട് ഭാര്യയേയും മക്കളെയും ചുട്ടുകൊല്ലാന്‍ ശ്രമിച്ച ഷിജു (48) വിനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഭാര്യയും മക്കളും കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. വകയാര്‍ കൊല്ലന്‍പടിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ ആണ് സംഭവം. വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച അംഗനവാടി കെട്ടിടത്തിന്റെ മേല്‍ക്കൂരയും കത്തി നശിച്ചു. കൊല്ലന്‍പടി കനകമംഗലം വസന്തയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഷിജുവും കുടുംബവും. ലോട്ടറി വില്പനയായിരുന്നു ഭാര്യ രജനിയുടെ തൊഴില്‍. പ്രവീണ്‍, പ്രണവ് എന്നിങ്ങനെ രണ്ടു മക്കളും ഇവര്‍ക്കുണ്ടായിരുന്നു. രജനിക്കും രണ്ടു മക്കള്‍ക്കുമാണ് പൊള്ളലേറ്റത്.

മറ്റൊരിടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇവര്‍ ഒരുമാസം മാത്രമേ ആയുള്ളൂ കോന്നി കൊല്ലന്‍പടിയില്‍ താമസമായിട്ട്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും പറയുന്നു. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ വീട്ടുമുറ്റത്ത് വെച്ച് ഇന്നലെ രാത്രി ഏഴരയോടെ ഇവര്‍ തമ്മില്‍ കലഹം നടന്നിരുന്നു. പിന്നീട് രാത്രി പന്ത്രണ്ടരയോടെ രജനിയും മക്കളും ഉറങ്ങി കിടക്കുമ്പോള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ജനലില്‍ കൂടി ഇവരുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ശരീരത്തില്‍ പെട്രോള്‍ വീണതിനെ തുടര്‍ന്ന് തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ മൂവരും പെട്ടന്ന് തന്നെ ഉണര്‍ന്നു എങ്കിലും പ്രതി ഇതിനോടകം ജനലില്‍ കൂടി മുറിക്കുള്ളിലേക്ക് തീ ഇട്ടിരുന്നു.

മുറിക്കുള്ളിലെ സാധനങ്ങള്‍ക്ക് തീ പിടിക്കുകയും മൂവര്‍ക്കും പൊള്ളലേല്‍ക്കുകയും ചെയ്തതോടെ മക്കളായ പ്രവീണും പ്രണവും വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങി മുകളില്‍ കയറിയ ശേഷം ഓടിളക്കി മാറ്റി മൂവരും രക്ഷപെടുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള അംഗനവാടി കെട്ടിടത്തിനുള്ളിലും തീപിടിച്ചു. അംഗനവാടി കെട്ടിടത്തിലെ മേല്‍ക്കൂരയും കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് സമീപവാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കോന്നി പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തുകയും തീ അണയ്ക്കുകയുമായിരുന്നു. പൊള്ളലേറ്റവരെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...