കുഞ്ഞിനെ 41000 രൂപയ്ക്ക് വിൽക്കാൻ ശ്രമം ; അമ്മ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ : 18മാസം പ്രായമുള്ള മകളെ 41000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച 33കാരി പിടിയിൽ. യു എസിലെ ഫ്ലോറിഡയിലാണ് സംഭവം. ജെസിക്ക വുഡ് എന്ന യുവതിയാണ് സംഭവത്തിൽ പിടിയിലായത്. വിൽക്കാൻ കഴിയാത്തതിനെ തുടർന്ന് ഇവർ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. കുഞ്ഞിനെ വിൽക്കുന്നതിന് ഇവർ അടുത്തുള്ള വ്യാപാര കേന്ദ്രത്തിലെത്തി അവിടത്തെ ജീവനക്കാരനോട് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഇത് വിസമതിച്ചതോടെ ജെസിക്ക കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. ജീവനക്കാരനാണ് കുഞ്ഞിനെ പോലീസിൽ എൽപ്പിച്ചത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജെസിക്ക കുഞ്ഞുമായി വ്യാപാര കേന്ദ്രത്തിൽ എത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതും പണത്തിനോ മറ്റ് വസ്തുക്കൾക്കോ വിൽക്കാൻ ശ്രമിക്കുന്നതും ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെയാണ് 33കാരി കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. മാർച്ച് അഞ്ചിനാണ് കുഞ്ഞിനെ ഇവർ ഉപേക്ഷിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ജെസിക്കയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു. കുഞ്ഞ് ഇപ്പോൾ ഫോസ്റ്റർ കെയറിന്റെ സംരക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...

ചൈനയ്ക്ക് അതൃപ്തി ; ബലൂചിസ്ഥാൻ ഖനന പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന് മൗലാനാ ഫസലുർ റഹ്മാൻ

0
ഇസ്‌ലാമാബാദ് : പാകിസ്ഥാനി സർക്കാരിന്റെ നിരുത്തരവാദ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളിൽ ചൈനയ്ക്ക്...

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...