ട്രെയിൻ മാർഗം കഞ്ചാവ് കടത്താൻ ശ്രമം ; പാലായില്‍ രണ്ടുപേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം പാലായില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ മുഷിദാബാദ് സ്വദേശികളായ ആരിഫ് അഹമ്മദ് (21), ട്യൂട്ടല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ട്രെയിന്‍ മാര്‍ഗം കോട്ടയത്ത് എത്തിച്ച ശേഷം ബസില്‍ പാലായില്‍ എത്തിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.

ട്രെയിനില്‍ എ.സി കമ്പാര്‍ട്ട്‌മെന്റില്‍ നാളുകളായി ഇവര്‍ കഞ്ചാവ് കടത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കൂടുതല്‍ പ്രതികള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...