ശരീരത്തിൽ ഒളിപ്പിച്ചത് 33 ക്യാപ്‌സൂളിന്റെ മയക്കുമരുന്ന് ; വില 40 ലക്ഷം ; യൂസഫിന്റെ പദ്ധതി പൊളിഞ്ഞതിങ്ങനെ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാലദ്വീപ് സ്വദേശി യൂസഫ് ഫൗദില്‍ നിന്നും 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിന്‍ പിടികൂടി. ഇന്‍ഡിഗോ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍. സി.ഐ.എസ്.എഫിന്റെ ദേഹപരിശോധനയ്ക്കിടെയായിരുന്നു യൂസഫ് കുടുങ്ങിയത്. 325 ഗ്രാം മയക്കുമരുന്ന് 33 കാപ്സ്യൂളുകളാക്കി തുടയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് യൂസഫ് ഫൗദ് കേരളത്തിലെത്തിയത്. എവിടെ നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിച്ചതെന്നതുള്‍പ്പെടെ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഇയാളെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി. മയക്കുമരുന്ന് കടത്താന്‍ വേണ്ടിയാണ് ഇയാള്‍ എത്തിയതെന്നാണ് സൂചന. സമാനമായ രീതിയിൽ ഇയാൾ മുൻപും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...

പെല്ലറ്റ് ഗൺ ആക്രമണം : പരിക്കേറ്റയാളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി ;...

0
ന്യൂഡൽഹി : ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന്റെ...