സെക്രട്ടേറിയറ്റിനു മുന്നിൽ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിൽ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാ ശ്രമം. മൂന്ന് സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കളാണു ദേഹത്തു പെട്രോളൊഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ശരീരത്തിൽ പെട്രോളൊഴിച്ചു റോ‍ഡിലിറങ്ങിയ യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. വാഹനത്തിരക്കുള്ള സമയത്തായിരുന്നു സംഭവം നടന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. തീകൊളുത്തും മുൻപു പോലീസെത്തി വെള്ളമൊഴിച്ചു.

മൂവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. വധഭീഷണിയുണ്ടായിട്ടും പോലീസ് സംരക്ഷണം നൽകുന്നില്ലെന്ന് യുവാക്കൾ ആരോപിച്ചു. അനുനയിപ്പിച്ചാണു മൂവരെയും കസ്റ്റഡിയിലെടുത്തത്. ബിസിനസിൽ പങ്കാളിയായ മറ്റൊരാൾ വധിക്കാൻ ശ്രമിക്കുനെന്നാണു യുവാക്കളുടെ ആരോപണം. പരാതി നൽകിയിട്ടും വയനാട്ടിലെ പോലീസ് കേസെടുക്കാൻ തയാറായില്ല. തുടർന്ന് തിരുവനന്തപുരത്തെത്തി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. യുവാക്കൾ‌ക്കു ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...