നിലമ്പൂരിൽ ആളില്ലാത്ത തക്കം നോക്കി വീടിന്റെ ഭിത്തി തുരന്ന് മോഷണ ശ്രമം ; പോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം അമരമ്പലത്ത് വീട്ടിൽ ആളില്ലാത്ത തക്കം നോക്കി മോഷണ ശ്രമം. വീടിന്റെ ഭിത്തി തുരന്ന നിലയിൽ. വീട്ടിലെ സാധനങ്ങൾ മറിച്ചിട്ടതായും കണ്ടെത്തി. പൂക്കോട്ടുംപാടം പോലീസ് അന്വേഷണം ആരംഭിച്ചു. അമരമ്പലം ഗാന്ധിപ്പടി ഉള്ളാട് സ്വദേശി ഉണ്ണി ഹസനും കുടുംബവും ചെന്നൈയിലുള്ള മകളുടെ അടുത്തായിരുന്നു. ആരുമില്ലാത്ത തക്കം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിലെത്തിയത്. വീടിന്റെ പിറകുവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തു കടന്നത്. എന്നാൽ വിലപിടിപ്പുള്ള ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വീട്ടുടമസ്ഥൻ പറയുന്നത്. അതേസമയം വീട്ടിലെ അടുക്കള ഭാഗത്തുള്ള ചില സാധനങ്ങളൊക്കെ മറിച്ചിട്ട നിലയിലാണ്. ഇന്നലെ രാത്രിയിൽ നടന്ന മോഷണശ്രമത്തെക്കുറിച്ച് പൂക്കോട്ടുപാടം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള മറ്റു സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും. നാട്ടുകാർക്ക് പോലീസ് ജാഗ്രത നിർദ്ദേശം നൽകി. അധികനാൾ വീട് പൂട്ടി പോകുന്നവർ പോലീസിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ....

അർദ്ധരാത്രിയിൽ ഫോൺ വിളിച്ചതിനെച്ചൊല്ലി തർക്കം ; ഹരിയാനയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

0
ചണ്ഡീഗഢ്: ഹരിയാനയിൽ അർദ്ധരാത്രിയിൽ ഫോൺ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ...

അർദ്ധരാത്രിയിൽ ഫോൺ വിളിച്ചതിനെച്ചൊല്ലി തർക്കം; ഹരിയാനയിൽ ഭാര്യയെ അടിച്ചു കൊലപ്പെടുത്തി ഭർത്താവ്

0
ചണ്ഡീഗഢ്: ഹരിയാനയിൽ അർദ്ധരാത്രിയിൽ ഫോൺ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ...

സ്പേസ് സ്റ്റേഷനിൽ വായു ചോർച്ചാ മുന്നറിയിപ്പ്; ഡ്രാഗൺ ക്രൂ അംഗങ്ങളെ അടിയന്തരമായി ഐ.എസ്.എസിലേക്ക് തിരികെ...

0
ന്യൂയോർക്ക്: ബഹിരാകാശ നിലയത്തിന്റെ റഷ്യൻ ഭാഗത്തെ വായു ചോർച്ചയുടെ അറ്റകുറ്റപ്പണികൾ താൽക്കാലികമായി...