സ്വകാര്യ ബസിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വകാര്യ ബസിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണാടക കൊപ്പ സ്വദേശി രാധ(49)യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കൊമ്പനാട് തെക്കുപുറം സ്വദേശിനിയുടെ ബാഗിൽ നിന്ന് പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ പേഴ്സ് ആണ് യുവതി മോഷ്ടിച്ചത്. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് മോഷണം നടത്തിയത്. അയ്മുറിയിൽ നിന്നും പെരുമ്പാവൂർക്ക് വരികയായിരുന്നു ബസ്. ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതി മണിക്കൂറുകൾക്ക് ഉള്ളിൽ പിടിയിലായി. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതി തന്‍റെ സ്റ്റോപ്പിൽ ഇറങ്ങാൻ നിന്നപ്പോഴായിരുന്നു രാധയുടെ മോഷണം. യാത്രക്കാരിയുടെ അടുത്തെത്തി ദേഹത്ത് ചാരി നിന്നാണ് ആരുമറിയില്ലെന്ന് കരുതിയാണ് യുവതി മോഷണം നടത്തിയത്.

സ്വന്തം കൈ ചുരിദാറിന്‍റെ ഷാൾ കൊണ്ട് മറച്ചായിരുന്നു മോഷണം. യാത്രക്കാരിയുടെ ബാഗിന്‍റെ അകത്തേക്ക് കൈ ഇട്ട് വാലറ്റ് എടുത്ത്, ഒന്നും അറിയാത്തത് പോലെ നിന്നു. ബസ് നിര്‍ത്തിയപ്പോൾ യാത്രക്കാരിയും പിന്നാലെ പ്രതിയും ഇറങ്ങിപ്പോയി. യാത്രക്കാരി ബസിൽ നിന്നും പുറത്തിറങ്ങി ബാഗ് പരിശോധിച്ചപ്പോഴാണ് പേഴ്സ് മോഷണം പോയത് തിരിച്ചറിഞ്ഞത്. തുടർന്ന് പെരുമ്പാവൂര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ആദ്യം പരിശോധിച്ചത് യാത്ര ചെയ്ത ബസിലെ സിസിടിവിയാണ്. പരിശോധനയിൽ യുവതിയുടെ മോഷണവും, മോഷ്ടാവിനെയും വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കാക്കനാട്ടെ താമസ സ്ഥലത്ത് നിന്നും കർണാടക കൊപ്പ സ്വദേശി രാധയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...