ഡ്യൂട്ടി സമയത്ത് വനപാലകർ സംഘടനാ സമ്മേളനത്തില്‍ ; വീഡിയോ ചിത്രീകരിച്ച “മില്ലുകാരന്‍” വ്ലോഗറെ നേതാക്കൾ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ഹാജർ രേഖപ്പെടുത്തി വനപാലകർ സംഘടനാ സമ്മേളനത്തിനെത്തിയത് വീഡിയോ ചിത്രീകരിച്ച “മില്ലുകാരന്‍” വ്ലോഗറെ നേതാക്കൾ ആക്രമിച്ചു. മാസങ്ങൾക്ക് മുമ്പ് കോന്നി താലൂക്ക് ഓഫീസിലെ ഏതാനും ജീവനക്കാർ അവധിയെടുത്ത് ടൂർ പോയത് കോന്നി എം.എൽ.എ ഇടപെട്ടതോടെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കോന്നി മണ്ഡലത്തിലെ ചിറ്റാറിലും ഇപ്പോള്‍ സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്. നൂറോളം വനപാലകർ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ ഒപ്പിട്ട് സമ്മേളനത്തിൽ പങ്കെടുത്തതും ഔദ്യോഗിക വാഹനങ്ങൾ സമ്മേളനത്തിന് ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ചിറ്റാർ സ്വദേശിയായ മില്ലുകാരൻ എന്ന വ്ലോഗർ ചോദ്യം ചെയ്തതും ഫോട്ടോ എടുക്കുവാൻ ശ്രമിച്ചതിലും പ്രകോപിതരായ ഒരു വിഭാഗം വനപാലകർ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

സർക്കാർ ജീവനക്കാർക്ക് ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവർത്തനം നടത്താൻ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്യൂട്ടി സമയത്ത് സമരം നടത്തിയതിന് വനം വകുപ്പ് താക്കീത് നൽകിയ വനപാലകരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന വനപാലകരെ ഡ്യൂട്ടി സമയം തന്നെ പങ്കെടുപ്പിച്ച് ഈ ജില്ലാ സമ്മേളനം നടത്തിയത്. വനപാലകരുടെ ആക്രമണത്തിൽ പരിക്കേറ്റ വ്ലോഗർ ബിബിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഒരു  പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആണ് പത്തനംതിട്ട മീഡിയ (www.pathanamthittamedia.com). പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ട്  ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ ഓരോ നിമിഷവും പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെ 200 ലധികം വാര്‍ത്തകള്‍ ഇപ്രകാരം തികച്ചും സൌജന്യമായി നിങ്ങള്‍ക്ക് വായിക്കാം. മറ്റ് ചാനലുകളിലെപ്പോലെ പരസ്യത്തിന്റെ അതിപ്രസരം ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. ഗോസിപ്പ് വാര്‍ത്തകള്‍ ഇല്ലെന്നു മാത്രമല്ല വാര്‍ത്തകളുടെ ഭാഷാശുദ്ധിയും ഞങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് പോകുന്നു. നിയമപരവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമാണ് പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...