സർക്കാർ കക്ഷിയായ കേസിൽ പ്രതിക്ക് വേണ്ടി വാദിക്കാൻ സർക്കാർ വക്കീൽ : ചോദ്യം ചെയ്ത് ഹൈക്കോടതി – കേസ് മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർക്കാർ കക്ഷിയായ കേസിൽ പ്രതിഭാഗത്തിനായി സർക്കാർ അഭിഭാഷകൻ ഹാജരായത് ചോദ്യം ചെയ്ത് കേരളാ ഹൈകോടതി. മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഹൈക്കോടതി നടപടി. കേസിൽ കെഎം എബ്രഹാമിന് വേണ്ടി ലോകായുക്തയിലെ സീനിയർ സർക്കാർ പ്ലീഡർ എസ് ചന്ദ്രശേഖരൻ നായരാണ് ഹാജരായത്. കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എസ് ചന്ദ്രശേഖരൻ നായർ ഹാജരായത്.

ഹർജിക്കാർ ഈ നടപടിയെ കോടതിയിൽ ചോദ്യം ചെയ്തു. സർക്കാർ അഭിഭാഷകൻ പ്രതിക്ക് വേണ്ടി ഹാജരായത് എങ്ങനെയെന്ന് ഹൈക്കോടതിയും ചോദിച്ചു. വിജിലൻസ് അഭിഭാഷകനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സാധാരണ ഇത്തരം നടപടി ഉണ്ടാകാറില്ലെന്നും അഭിഭാഷകൻ തന്നെ ഇക്കാര്യം വിശദീകരിക്കട്ടെ എന്നും വിജിലൻസ് ഗവൺമെന്റ് പ്ലീഡർ നിലപാടെടുത്തു. ഇതോടെ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ എസ് ചന്ദ്രശേഖരൻ നായരുടെ വിശദീകരണം കേൾക്കാനായി കേസ് ഡിസംബർ നാലിലേക്ക് മാറ്റിവെച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...