Friday, January 10, 2025 2:06 am

ഭവന വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന 5 ബാങ്കുകള്‍

For full experience, Download our mobile application:
Get it on Google Play

സ്വന്തമായൊരു വീടെന്നത് ഏവരുടെയും സ്വപ്നമായിരിക്കും. എന്നാൽ ആവശ്യത്തിന് സമ്പാദ്യമില്ലാത്തവർ ഭാവന വായ്പയെ ആശ്രയിക്കും. ഭാവന വായ്പ നൽകുന്ന ഭൂരിഭാഗം ബാങ്കുകളും ആർബിഐയുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിംഗ് നിരക്ക് മോഡൽ സ്വീകരിച്ചിട്ടുണ്ട്. അതായത് റിപ്പോ നിരക്കിൽ ആർബിഐ വരുത്തുന്ന ഏതൊരു മാറ്റത്തിനും അനുസൃതമായി ഉപഭോക്താക്കൾക്കായി വായ്പയെടുക്കുന്നതിനുള്ള ചെലവ് മാറും. റിപ്പോ നിരക്ക് വർധിച്ചാൽ കടം വാങ്ങുന്നതിനുള്ള ചെലവും കൂടും. റിപ്പോ നിരക്ക് കുറഞ്ഞാൽ വായ്പാ ചെലവും കുറയും.

വായ്പയെടുക്കുന്നയാളുടെ സിബിൽ സ്‌കോർ, ലോൺ തുക, കാലാവധി, വരുമാനം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് ഭവന വായ്പകളുടെ പലിശ നിരക്ക് നിർണ്ണയിക്കുന്നത്. വലിയ തുക ആയതിനാൽത്തന്നെ ഭവനവായ്പകൾക്ക് സാധാരണയായി 3 മുതൽ 30 വർഷം വരെ കാലാവധിയുണ്ട്. വായ്പ എടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന അഞ്ച് ബാങ്കുകളെ പരിചയപ്പെടാം.

*എച്ച് ഡി എഫ് സി വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്ക് 8.45 ശതമാനവും പരമാവധി പലിശ നിരക്ക് 9.85 ശതമാനവുമാണ്.

*ഇന്ഡസ്ഇന്ദ് ബാങ്ക് കുറഞ്ഞ പലിശ നിരക്കിൽ 8.5 ശതമാനവും പരമാവധി 9.75 ശതമാനവും വായ്പ നൽകുന്നു.

*ഇന്ത്യൻ ബാങ്കിന്റെ കുറഞ്ഞ പലിശ നിരക്ക് 8.5 ശതമാനവും പരമാവധി നിരക്ക് 9.9 ശതമാനവുമാണ്.

*പഞ്ചാബ് നാഷണൽ ബാങ്കിന്റെ കുറഞ്ഞ പലിശ നിരക്ക് 8.6 ശതമാനവും പരമാവധി നിരക്ക് 9.45 ശതമാനവുമാണ്.

*ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.6 ശതമാനവും പരമാവധി നിരക്ക് 10.3 ശതമാനവുമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിൽ സുരക്ഷയൊരുക്കാൻ ഇനി കൂടുതൽ ക്യാമറക്കണ്ണുകൾ

0
പത്തനംതിട്ട :  ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കി ദേവസ്വം...

ശരണഗീത ഭജനകളൊരുക്കി ഹരിഹര ഭക്തസമാജം

0
പത്തനംതിട്ട : അയപ്പന് മുന്നിൽ ശരണഗീതങ്ങൾ ഭജനകളായി അവതരിപ്പിച്ച് തെലങ്കാന സെക്കന്തരാബാദിൽ...

മാളികപ്പുറത്ത് മുഴങ്ങുന്നു പറകൊട്ടിപ്പാട്ടിന്റെ താളം

0
പത്തനംതിട്ട : ശബരിമലയിൽ മാളികപ്പുറത്തെ മുറ്റത്ത് അവതരിപ്പിക്കപ്പെടുന്ന പറകൊട്ടിപ്പാട്ട് ഒരു പ്രത്യേക...

തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി

0
ഇടുക്കി: തൊടുപുഴയിൽ ഇരട്ട സഹോദരങ്ങളെ കാപ്പ നിയമം ചുമത്തി നാട് കടത്തി....