മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം ആർ മൻസിലിൽ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരാണ് പിടിയിലായത്. മംഗലപുരത്തെ സ്വകാര്യ കോളേജ്, ടെക്‌നോസിറ്റി, ആറ്റിങ്ങൽ, ഭാഗങ്ങളിലെ കോളേജുകൾ എന്നിവിടങ്ങളിൽ രണ്ടുവർഷത്തിലേറെയായി ഇവർ ലഹരി വിൽപ്പന നടത്തിവന്നതായി പോലീസ് പറയുന്നു. തോന്നയ്ക്കലിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി ലഹരി ഉപയോഗിക്കുന്നതായി വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷത്തിലാണ് അറസ്റ്റ്.

ഇവരിൽ നിന്ന് രണ്ടു ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നൗഫലിന് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചിരുന്നത് മുഹ്‌സിനായിരുന്നു. പ്രതികൾ രഹസ്യമായി ടെലിഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി ആവശ്യപ്രകാരം യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും. നൗഫലിനെതിരേ പേട്ട സ്റ്റേഷനിൽ കൊലപാതകശ്രമക്കേസും മംഗലപുരം സ്റ്റേഷനിൽ ആയുധം കൈവശംവെച്ച കേസും നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റഡി അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....