ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ; അടൂർ പ്രകാശ്

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചതായി അടൂര്‍ പ്രകാശ് എം.പി. ചിറയിൻകീഴു – മുരുക്കുമ്പുഴ, വർക്കല – ഇടവ, ഇടവ -കാപ്പിൽ, കണിയാപുരം – മുരുക്കുമ്പുഴ എന്നീ സ്ഥലങ്ങളില്‍ ആണ് മേല്‍പ്പാലങ്ങള്‍ക്ക് അനുമതി ലഭിച്ചത്‌. മേൽപ്പാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിക്കുകയും പണികൾ തുടങ്ങുന്നതിനു ഫണ്ട്‌ വകയിരുത്തുകയും ചെയ്തതായി അടൂര്‍ പ്രകാശ് എം.പി.പറഞ്ഞു.

അടൂര്‍ പ്രകാശ് എം.പിയുടെ കുറിപ്പ്‌
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ച സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ചിറയിൻകീഴു – മുരുക്കുമ്പുഴ, വർക്കല – ഇടവ, ഇടവ -കാപ്പിൽ, കണിയാപുരം – മുരുക്കുമ്പുഴ എന്നീ സ്ഥലങ്ങളിലെ നാല് മേൽപ്പാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിക്കുകയും പണികൾ തുടങ്ങുന്നതിനു ഫണ്ട്‌ വകയിരുത്തുകയും ചെയ്തു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകൾ ആയുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റാൻ പോകുന്നത്. നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിയെയും റയിൽവേ അധികൃതരേയും നേരിൽ കണ്ടും കത്തുകൾ മുഖേനനയും നിരന്തരം ആവശ്യപെട്ടത് മൂലമാണ് ഇത് നേടിയെടുക്കുവാൻ കഴിഞ്ഞത്. ഇനിയും റെയിൽവേയുമായി ബന്ധപെട്ട നിരവധി കാര്യങ്ങൾ നടപ്പിലാക്കുവാനുള്ള ശ്രമം തുടരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...