ആറ്റുകാൽ പൊങ്കാല ; പാളയം ക്രൈസ്റ്റ് ദേവാലയത്തിന് മുന്നിൽ ഭക്തർക്ക് സൗകര്യമൊരുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പാളയം ക്രൈസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടത്താനിരുന്ന ആരാധനകൾ ഒഴിവാക്കി. 25ന് രാവിലെ 10.30നാണ് അടുപ്പ് വെട്ട്. ഉച്ചയ്‌ക്ക് 2.30നാണ് നിവേദ്യം. വികാരി റവ. പി.കെ ചാക്കോ ആണ് ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്. ദേവാലയത്തിന് മുന്നിലുള്ള വീഥിയിൽ പൊങ്കാലയിടുന്നവർക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

വിവിധ ഭാഷകളിലുള്ള ആരാധനയാണ് സാധാരണ രാവിലെ നടത്തുന്നത്. ഇതാണ് വേണ്ടെന്നുവച്ചത്.പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്തും. പൊങ്കാല ഞായറാഴ്ച ആയതിനാലാണ് ചർച്ചിന്റെ തീരുമാനം. പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...