ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പദയാത്രയിൽ സ്വന്തം കേന്ദ്ര സർക്കാറിനെതിരെ പാട്ട് ; പിന്നാലെ വിചിത്ര ന്യായികരണവുമായി ബി.ജെ.പി ഐ.ടി സെൽ, ചിരിയടക്കാൻ പറ്റാതെ ജനങ്ങൾ…!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പദയാത്രയിൽ കേന്ദ്ര സർക്കാറിനെതിരെ പാട്ട് വന്നതിൽ വിചിത്ര വിശദീകരണവുമായി ബി.ജെ.പി ഐ.ടി സെൽ. വാഹനത്തിലെ ജനറേറ്റർ പണിമുടക്കിയത് കാരണം ലൈവ് ടീമിന്റെ നെറ്റ് വർക്കിൽ പ്രശ്നമുണ്ടായി. ആ സമയം യുട്യൂബിൽ പാട്ടുകളിട്ടപ്പോൾ വന്ന വീഴ്ചയാണെന്നാണ് വിശദീകരണം. 40 സെക്കന്റ്‌ കഴിഞ്ഞപ്പോഴേക്കും അബദ്ധം മനസ്സിലായെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

കെ. സുരേന്ദ്രനാണ് ഐ.ടി സെൽ വിശദീകരണം നൽകിയിരിക്കുന്നത്. പദയാത്ര മലപ്പുറം ജില്ലയിലെ പൊന്നാനി ലോക്സഭ മണ്ഡലത്തിലെത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രം’ എന്നാണ് വീഡിയോയിൽ പറയുന്നത്. അതേസമയം, കെ. സുന്ദ്രേനുമായി ബി.ജെ.പി ഐ.ടി സെൽ ഉടക്കിലാണെന്നും മനഃപൂർവം ചെയ്തതാണെന്നുമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐ.ടി സെൽ മറുപടി നൽകിയിരിക്കുന്നത്. ​ഗാനവുമായി ബന്ധപ്പെട്ട് പദയാത്ര അവലോകന യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞു ; ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി പ്രവർത്തനം പ്രതിസന്ധിയിൽ

0
ആലപ്പുഴ: അജ്ഞാത മൃതദേഹങ്ങൾ നിറഞ്ഞതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിയുടെ...

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...