ഇന്ന് ആറ്റുകാല്‍ പൊങ്കാല ; ദേവിക്ക് നിവേദ്യം അര്‍പ്പിക്കുന്നത് വീടുകളില്‍ തന്നെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ഇന്ന്. ദേവിക്ക് നിവേദ്യം അര്‍പ്പിക്കുന്നത് വീടുകളില്‍ തന്നെ. ഭക്തജനങ്ങള്‍ നിരനിരയായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കുന്ന പതിവ് കാഴ്ച ഇത്തവണ ഇല്ല. ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിലും ഭക്തരുടെ വീടുകളിലും ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കും. രാവിലെ 10.50ന് ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പില്‍ അഗ്നി പകരും. ആ സമയം തന്നെ ഭക്തരുടെ വീട്ടുമുറ്റങ്ങളിലെ ഒരുക്കിയ അടുപ്പുകളിലും തീ പകരും. ഓരോ വീട്ടിലും ‘അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ’ മന്ത്രങ്ങള്‍ മുഴങ്ങും.

ക്ഷേത്രത്തില്‍ തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും. വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പില്‍ അഗ്നി ജ്വലിപ്പിച്ച ശേഷം പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോള്‍ ചെണ്ടമേളം മുഴങ്ങും. ഒപ്പം വെടിക്കെട്ടും ഉണ്ടാകും.  വൈകിട്ട് 3.40നാണ് പൊ​ങ്കാല നിവേദിക്കുക. ഭക്തര്‍ക്ക് പൂവും ജലവും തളിച്ച്‌ ദേവിക്ക് നിവേദ്യം അര്‍പ്പിക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...