അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്. തനിക്ക് പഠിച്ച് ഡോക്ടറാകണമെന്നും ആരൊക്കെ തളര്‍ത്തിയാലും താന്‍ അത് തേടിയെടുത്തിരിക്കുമെന്നും നിതിന്‍ പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും മാനസികമായി തളര്‍ത്തുന്ന എന്തെങ്കിലും സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തന്നോട് ഒരു അധ്യാപകന്‍ പറഞ്ഞെന്നും നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഒരുപാട് പരാതികളുണ്ടെന്നും നിതിന്‍ പറഞ്ഞു.

നമുക്ക് ഡിഎയുടെ എക്‌സാം നടന്നപ്പോള്‍ പൊക്കം കുറഞ്ഞ വെളുത്ത സാര്‍ വന്നില്ലേ. ആ സാര്‍ നല്ല സപ്പോര്‍ട്ടായിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ അവരെന്തായാലും ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞു. കാരണം കുറേ പരാതികള്‍ വന്നിട്ടുണ്ട്. ഒന്നുകൊണ്ടും പേടിക്കണ്ട, മാനസികമായി തളര്‍ത്തുന്ന എന്ത് കാര്യമുണ്ടെങ്കിലും വന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് എന്റടുത്ത് പറഞ്ഞത്. ഞാന്‍ ഡ്രോപ്പാക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പൊന്നുമില്ല. എനിക്ക് ആരെന്തുപറഞ്ഞാലും കുഴപ്പമില്ല. എനിക്ക് പഠിക്കണം, ബിരുദമെടുക്കണം. ഡോക്ടറായി ഇറങ്ങണം. അതിപ്പോ ആരൊക്കെ തളര്‍ത്താനുണ്ടെങ്കിലും പഠിച്ചിറങ്ങാന്‍ മനസുണ്ടെങ്കില്‍ അതാണ്. എന്തായാലും നേടിയെടുത്തിരിക്കും-എന്നാണ് നിതിന്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം: കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ പുനർവിന്യാസത്തിന്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...