തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചും, ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയുമാണ് പണം കവര്‍ന്നത്. 2019-21 കാലഘട്ടത്തില്‍ മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പാണ്. കോവിഡ് കാലഘട്ടത്തിലെ ബ്രേക്ക് ദി ചെയ്ന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓഡിറ്റ് റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നത്. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നടന്നത് വ്യാപകമായ ക്രമക്കേടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷ കാലയളവില്‍ മാത്രമായി 46 ലക്ഷം രൂപയാണ് വെട്ടിച്ചെടുത്തത്.

ലാബുകളില്‍ നിന്നുള്ള വരുമാനം ബാങ്കില്‍ അടയ്ക്കാതെയും, ലെഡ്ജറില്‍ തിരുമറി നടത്തിയും ആണ് പണം തട്ടിയത്. നികുതി വെട്ടിപ്പിലൂടെയും സാമ്പത്തിക തിരുമറി നടത്തിയിട്ടുണ്ടെന്നാണ് ഓള്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ അടിയന്തരമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ ഇന്നലെ ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ആരോഗ്യ മേഖലയിലെ അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യ മേഖലയിലെ പദ്ധതികളില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...