അമേരിക്കയില്‍ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. യു.എസിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനാണ് ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പദ്ധതിയിടുന്നത്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്രിക്കട്ട് എന്നിവിടങ്ങളിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ (എഫ്.ഐ.എ) 2020 ആഗസ്റ്റ് 15 ന് ടൈംസില്‍ ആദ്യത്തെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണെന്നും, ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ ഒഫ് ഇന്ത്യ രണ്‍ദീര്‍ ജയ്സ്വാള്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കുമെന്നും സംഘടന വ്യക്തമാക്കി. ആഘോഷത്തിന്റെ ഭാഗമായി എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും. ഇത് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും സംഘാടകര്‍ അറിയിച്ചു.

അസോസിയേഷന്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം പരേഡ് സംഘടിപ്പിക്കാറുണ്ട്. മാന്‍ഹട്ടനില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ള പ്രമുഖര്‍ പതിവായി പങ്കെടുക്കാറുണ്ട്. എന്നാല്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണ പരേഡ് ഉപേക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...