തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്‌ട്രേലിയ

For full experience, Download our mobile application:
Get it on Google Play

ഓസ്‌ട്രേലിയ : തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. കര്‍ഷകര്‍ തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവിടെ നിരോധിച്ചത്.

വറോവയെന്ന ചെള്ളുകളെ ഓസ്‌ട്രേലിയ തുടച്ചുനീക്കിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച സിഡ്‌നിക്ക് സമീപം ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തി. നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ വരെ ഇവയെത്തിയെന്ന് വ്യക്തമായി. ലോകമെങ്ങും തേനീച്ചക്കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം. ഇവയെ ഓസ്‌ട്രേലിയയില്‍ വീണ്ടും കണ്ടെത്തിയതോടെ ആശങ്കയിലാണ് തേനീച്ച കര്‍ഷകര്‍.

ലക്ഷക്കണക്കിന് തേനീച്ചകളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുറേ എണ്ണത്തിനെ കൊന്നൊടുക്കേണ്ടിയും വരും. ചെള്ളുകള്‍ തേനീച്ചകള്‍ക്ക് മേല്‍ കയറിക്കൂടുകയും നീരൂറ്റിക്കുടിച്ച് നശിപ്പിക്കുകയുമാണ് ചെയ്യുക. വ്യാപക ആക്രമണമുണ്ടായാല്‍ നേനീച്ചകളുടെ കോളനി തന്നെ ഇല്ലാതാകും.തേന്‍ വിപണിയിലും ഭക്ഷ്യോത്പാദന രംഗത്തും വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് വറോവയുടെ വ്യാപനം. അതേസമയം തേനീച്ചകളെ പുറത്തിറക്കാതിരിക്കുമ്പോള്‍ പരാഗണം തടസ്സപ്പെടുന്നത് ഫലങ്ങളുടെ ഉത്പാദനത്തെയും ബാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...