ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി ഇന്ത്യ മോട്ടോഴ്‌സ് പുതിയ 2022 വേർസിസ് 1000ന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 11.55 ലക്ഷം എക്സ് – ഷോറൂം വിലയിലാണ് വാഹനം എത്തുക എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇതിനകം തന്നെ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡെലിവറികൾ അടുത്ത മാസം ആരംഭിക്കും.
വെർസിസ് 650, വെർസിസ് – എക്സ് 300 എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ അഡ്വഞ്ചർ ടൂറിംഗ് ലൈനപ്പിലെ ശ്രേണിയിലെ ടോപ്പിംഗ് മോഡലാണ് കവാസാക്കി വെർസിസ് 1000. പുതിയ കാൻഡി ലൈം ഗ്രീൻ പെയിന്റ് ഓപ്ഷനിലാണ് പുതിയ അഡ്വഞ്ചർ ടൂറിംഗ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല. നിലവിലെ എഞ്ചിന്‍ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരുന്നു. 9000 ആർപിഎമ്മിൽ 118 ബിഎച്ച്പി കരുത്തും 102 എൻഎം പീക്ക് ടോർക്കും നൽകുന്ന 1043 സിസി, ഇൻലൈൻ – ഫോർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്‍സാണ് ട്രാന്‍സ്‍മിഷന്‍.
ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, സെമി – ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റേഡിയലി മൗണ്ടഡ് ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, സൗകര്യപ്രദമായ പവർ സോക്കറ്റ്, റൈഡർ ഫ്രണ്ട്‌ലി എർഗണോമിക്‌സ് എന്നിവയാണ് ലിറ്റർ ക്ലാസ് അഡ്വഞ്ചർ ടൂററിന്റെ പ്രധാന ഹൈലൈറ്റുകളിൽ ചിലത്. പുതിയ മോട്ടോർസൈക്കിളിലെ പ്രധാന ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ കവാസാക്കി കോർണറിംഗ് മാനേജ്മെന്റ് ഫംഗ്ഷനുകൾ, ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), എബിഎസ് എന്നിവ ഉൾപ്പെടുന്നു. പുതിയ സ്പോർട്‍സ് ടൂററിനൊപ്പം കെ – കെയർ പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ പാക്കേജ് മോട്ടോർസൈക്കിളിന് വിപുലീകൃത വാറന്‍റി നൽകും എന്നാണ് റിപ്പോര്‍ട്ടുകള്‍.