കൊല്ലത്ത് നടുറോഡില്‍ സ്ത്രീകളുടെ ഏറ്റുമുട്ടൽ ; വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് യുവാവിന്റെ കൈ തല്ലിയൊടിച്ചു , യുവതിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പട്ടാപ്പകൽ ടൗണിൽ വെച്ച് സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ വൈറലായതോടെ സംഭവത്തിൽ കേസെടുത്ത് പോലീസ്.
അടിപിടിയുടെ വീഡിയോ പകർത്തിയെന്നാരോപിച്ച് സമീപത്ത് നിന്നിരുന്ന ഓട്ടോ ഡ്രൈവറുടെ ഇടതുകൈ തല്ലിയൊടിച്ച പാങ്ങലുകാട് സ്വദേശി അന്‍സിയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ വിജിത്തിന്റെ കൈയ്യാണ് അൻസിയ തല്ലിയോടിച്ചത്. വിജിത്തിന്റെ പരാതിയെ തുടർന്നാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മില്‍ നടുറോഡില്‍വെച്ച് ഏറ്റുമുട്ടിയിരുന്നു.

സംഭവം നടക്കുമ്പോൾ വിജിത്ത് സ്ഥലത്തുണ്ടായിരുന്നു. തെറിയഭിഷേകവുമായി നടത്തിയ അടിപിടിയുടെ ദൃശ്യങ്ങൾ വിജിത്ത് തന്റെ മൊബൈലിൽ പകർത്തിയെന്നാണ് അൻസിയ ആരോപിക്കുന്നത്. തുടര്‍ന്ന് ഇക്കാര്യം ചോദിക്കാനായി ചൊവ്വാഴ്ച അന്‍സിയ ഓട്ടോസ്റ്റാന്‍ഡിലെത്തി. എന്നാല്‍, വീഡിയോ എടുത്തിട്ടില്ലെന്ന് വിജിത്ത് എത്ര പറഞ്ഞിട്ടും ഇത് കേൾക്കാൻ അന്‍സിയ തയ്യാറായില്ല. കൈയ്യിൽ കമ്പിവടി അടക്കം കരുതിയായിരുന്നു അൻസിയ വിജിത്തിനെ കാണാനെത്തിയത്. വീഡിയോ പകർത്തിയില്ലെന്ന് പറഞ്ഞിട്ടും അൻസിയ വിജിത്തിനെ കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിജിത്തിനെ സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് അന്‍സിയക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...