വീട്ടുകാരോട് പിണങ്ങി നാടുവിടാനൊരുങ്ങിയ ബാലന് രക്ഷകനായി ഓട്ടോ ഡ്രൈവർ

For full experience, Download our mobile application:
Get it on Google Play

നാട്ടുകൽ : വീട്ടുകാരറിയാതെ വീടുവിട്ടിറങ്ങിയ കുട്ടിയെ അനുനയിപ്പിച്ച് തിരികെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർ. ഇന്നലെ രാവിലെ ഭീമനാട് ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. വീട് വീട്ടിറങ്ങിയ കുട്ടി ഭീമനാട് സ്റ്റാൻഡിൽ എത്തി പ്രദീപിന്റെ ഓട്ടോയിൽ കയറി മലപ്പുറത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ പ്രദീപ് കാര്യം അന്വേഷിച്ചു. സംശയിച്ചത് പോലെ തന്നെ കുട്ടി വീടു വിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കിയ പ്രദീപ് അനുനയിപ്പിച്ച് വീട്ടിൽ എത്തിക്കുകയായിരുന്നു. ഈ സമയം കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു.

ഇതേ സമയത്താണ് പ്രദീപ് ഓട്ടോറിക്ഷയിൽ കുട്ടിയുമായി വന്നത്.  വിവരമറിഞ്ഞ നാട്ടുകൽ സി.ഐ സിജോ വർഗീസിന്റെ നിർദ്ദേശ പ്രകാരം നാട്ടുകൽ എസ്.ഐ അനിൽ മാത്യുവും ജനമൈത്രി പോലീസും വ്യാപാരി വ്യവസായി ഭീമനാട് യൂണിറ്റ് ഭാരവാഹികളും ചേർന്ന് മാതൃകാ പ്രവർത്തനം നടത്തിയ പ്രദീപ്കുമാറിനെ അനുമോദിച്ചു. മുതിർന്ന പൗര പ്രമുഖൻ ഉണ്ണിയേട്ടൻ ഷാൾ അണിയിച്ചു വ്യാപാരി വ്യവസായി ഭീമനാട് യൂണിറ്റ് ഭാരവാഹി രമേഷിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...