പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു : ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പത്ത് വയസ്സുള്ള പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ ബിബിൻസിന് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലിൽ ബിബിൻസ് മാത്യുവിനെ (അലക്സി-45) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി മഹേഷ് ശിക്ഷിച്ചത്. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം. പത്ത് വയസുകാരിയെ ബന്ധു വീട്ടിലാക്കാനായി വീട്ടുകാർ വിളിച്ച ഓട്ടോയിലെ ഡ്രൈവറാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

2022 മേയ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു വീട്ടിലേക്ക് പ്രതിയുടെ ഓട്ടോറിക്ഷയിൽ പോകുമ്പോഴുണ്ടായ ദുരനുഭവം സ്കൂൾ തുറന്നപ്പോൾ കുട്ടി അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം കുടുംബത്തെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി ആയിരുന്ന മുഹമ്മദ് റിയാസ്, സബ് ഇൻസ്പെക്ടർമാരായ സി പി ബഷീർ, എസ്എൻ ഷീല എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ആർ ജമുന ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....