തൃശൂരിൽ വൻ രാസ ലഹരിവേട്ട ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പുതുക്കാട് പോലീസിന്റെ വൻ രാസ ലഹരി വേട്ട. പാലിയേക്കരയിൽ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാസ ലഹരിയായ എംഡിഎംഎ കണ്ടെത്തിയത്. ബെം​ഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികൾ ലഹരി മരുന്ന് കടത്തിയത്.

പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് ബസിറങ്ങിയ പ്രതികളെ പോലീസ് സംഘം വളഞ്ഞിട്ട് വലയിലാക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 90 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. അതേസമയം നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...