മൂന്നാറില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: വര്‍ക്ക് ഷോപ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയില്‍. വാഹനം മാറ്റിയിടന്നത് സംബന്ധിച്ച് നടന്ന തര്‍ക്കത്തിനിടെയാണ് വര്‍ഷോപ്പ് ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചത്. കേസില്‍ ഓട്ടോ ഡ്രൈവമാരായ കാര്‍ത്തിക്, മദന്‍കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം കേസില്‍ മറ്റു രണ്ട് പ്രതികള്‍ ഒളിവിലാണ്. വാഹനം മാറ്റുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കത്തിനിടെ വര്‍ക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകന്‍ രാമറിനാണ് കുത്തേറ്റത്.

വലത് കൈയ്ക്കും വയറിനും കുത്തേറ്റ രാമര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാമറിന്റെ പിതാവ് അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കത്തികുത്തിലേക്ക് വഴിവെച്ചത്. പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് മുന്നില്‍ അയ്യാദുരൈ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അയ്യാദുരൈക്ക് മര്‍ദ്ദനമേറ്റു. ഇതറിഞ്ഞ് അച്ഛനെ തല്ലിയത് ചോദിക്കാന്‍ ചെന്ന മകനെ കത്തിയെടുത്ത് കൈയ്യിലും വയറിലും മാരകമായി കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ രാമറിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...