തിരുവനന്തപുരം : യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഈ സംഭവം കേരളാ പോലീസ് സിപിഐഎമ്മിന്റെ പാവയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അടിയന്തിര ചര്‍ച്ചകളെ സര്‍ക്കാരിന് ഭയമാണ്. ചര്‍ച്ചകള്‍ എങ്ങനെയെങ്കിലും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ക്കൊടുവില്‍ വാദി പ്രതിയാകുന്ന അവസ്ഥയുണ്ടായെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
യുഡിഎഫ് എംഎല്‍എമാര്‍ക്കാണ് മര്‍ദനമേറ്റതെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റവര്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇങ്ങനെ ഞങ്ങളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. മുഖ്യമന്ത്രിക്ക് അങ്ങനെയൊരു ചിന്ത ഉണ്ടെങ്കില്‍ അദ്ദേഹം അത് മാറ്റിവയ്ക്കണം. ഞങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിക്കൊള്ളൂ. എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നത് വേറെ ഏത് സംസ്ഥാനത്ത് നടക്കുന്ന കാര്യമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മന്ത്രിമാര്‍ക്ക് അവരുടെ മികവും കഴിവും പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരമല്ലേ അടിയന്തര പ്രമേയ ചര്‍ച്ചയെന്നാണ് വി ഡി സതീശന്‍ ചോദിക്കുന്നത്. പിന്നെ മറുപടി പറയാതെ പേടിക്കുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ പറയണം. മുഖ്യമന്ത്രി പറയുന്നത് കേട്ട് വാലും ചുരുട്ടി ഇരുന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള എല്ലാവരും ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യപ്പെടും. റൂള്‍ 300 ആകാശവാണിയായി നിയമസഭ മാറുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് അക്രമം അന്വേഷിക്കും. കെപിസിസി പ്രസിഡന്റുമായി സംസാരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ഉറപ്പായും നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































