ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം, വേണ്ടവര്‍ വേണ്ടവര്‍ വേഗം ബുക്ക് ചെയ്‌തോ

For full experience, Download our mobile application:
Get it on Google Play

ഹീറോ മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും ചേർന്ന് നിർമ്മിച്ച ആദ്യത്തെ മോട്ടോർസൈക്കിളായ ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) ലോഞ്ച് ചെയ്തത് മുതൽ ബുക്ക് ചെയ്യാൻ ആളുകളുടെ ബഹളമാണ്. ഹാർലി ഡേവിഡ്സൺ എന്ന മോട്ടോർസൈക്കിൾ വിപണിയിലെ രാജാക്കന്മാർ ഇന്ത്യയിലെത്തിക്കുന്ന വില കുറഞ്ഞ ഈ ബൈക്ക് സവിശേഷതകൾ കൊണ്ട് വാഹനപ്രേമികളുടെ മനസ് കവർന്നിട്ടുണ്ട്. ജൂലൈ 3നാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ബൈക്കിന്‍റെ ബുക്കിങ് നിർത്താൻ പോവുകയാണ് കമ്പനി.

ഹാർലി ഡേവിഡ്‌സൺ എക്സ്440 മോട്ടോർസൈക്കിളിന്‍റെ ബുക്കിങ് ആഗസ്റ്റ് 3ന് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 1 മുതൽ രാജ്യത്തുടനീളം മോട്ടോർസൈക്കിളിന്‍റെ കസ്റ്റമർ ടെസ്റ്റ് റൈഡുകൾ ആരംഭിക്കുന്നതിനാലാണ് ബുക്കിങ് അവസാനിപ്പിക്കാൻ പോകുന്നത്. നിങ്ങൾക്ക് ഈ മോട്ടോർസൈക്കിൾ വാങ്ങാൻ താല്പര്യമുണ്ടെങ്കിൽ ഹാർലി ഡേവിഡ്‌സൺ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ഈ ബൈക്ക് ബുക്ക് ചെയ്യാനായി 5,000 രൂപയാണ് ടോക്കൺ തുക നൽകേണ്ടത്. നിലവിലെ വിലയിലായിരിക്കില്ല അടുത്ത ബുക്കിങ് സെഷൻ മുതൽ ബൈക്ക് വിൽപ്പന നടത്തുന്നത്.

ആദ്യം ബുക്ക് ചെയ്തവർക്ക് ആദ്യം എന്ന നിലയിലാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440യുടെ ഡെലിവറി നടക്കുന്നത്. ഒക്ടോബർ മുതൽ മോട്ടോർസൈക്കിൾ ഡെലിവറി ചെയ്ത് തുടങ്ങും. രാജസ്ഥാനിലെ നീമ്രാനയിലുള്ള ഹീറോസ് ഗാർഡൻ ഫാക്ടറിയിലാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440യുടെ നിർമ്മാണം നടക്കുന്നത്. സെപ്തംബർ മാസത്തിൽ ബൈക്കിന്‍റെ നിർമാണം ആരംഭിക്കും. ആവശ്യക്കാർ വർധിച്ചതോടെ ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതികളിലാണ് ഹീറോയും ഹാർലി ഡേവിഡ്‌സണും. ബുക്കിങ് അവസാനിപ്പിച്ചാൽ വീണ്ടും ആരംഭിക്കുക എപ്പോഴാണെന്ന് കമ്പനി അറിയിച്ചിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...