മണിപ്പൂര്‍ കലാപത്തേക്കാള്‍ ജനങ്ങള്‍ ഭയപ്പെടുന്നത് പ്രധാനമന്ത്രിയുടെ മൗനം – അഡ്വ. പ്രമോദ് നാരായണന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മണിപ്പൂരില്‍ നടക്കുന്ന വര്‍ഗീയ കലാപത്തേക്കാള്‍ ജനങ്ങള്‍ ഭയപ്പെടുന്നത് പ്രധാനമന്ത്രിയുടെ മൗനമാണെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എം എല്‍ എ പറഞ്ഞു. മണിപ്പൂരിലെ പ്രശ്‌നം പരിഹരിക്കാതിരുന്നാല്‍ അത് രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ സി സി) റാന്നി അസംബ്ലി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനം, റാന്നി വൈ എം സി എ യില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എം എല്‍ എ. കുറിയാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മണിപ്പൂര്‍ സംഭവത്തോടുകൂടി തകരുന്നത് ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണെന്ന് തിരുമേനി പറഞ്ഞു.

കെ സി സി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ സി സി റാന്നി അസംബ്ലി പ്രസിഡണ്ട് വെരി. റവ. റോയി മാത്യു കോറപ്പീസ്‌കോപ്പ, സെക്രട്ടറി റവ ഫാ. ഷൈജു കുര്യന്‍, റവ. ഫാ. രാജന്‍ കുളമട, മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ആലച്ചന്‍ ആറൊന്നില്‍, കെ പി സി സി ജനറല്‍ സെക്രട്ടറി റിങ്കു ചെറിയാന്‍, കെ സി സി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സ്മിജു ജേക്കബ്, ജാന്‍സി പീറ്റര്‍, വൈ എം സി എ പ്രതിനിധി തോമസ് അലക്‌സ്, റവ. ഫാ. ഷെറിന്‍ കുറ്റികണ്ടത്തില്‍, റവ. ഫാ. ബിജിന്‍ തോമസ്, തോമസുകുട്ടി പുന്നൂസ്, ട്രഷറര്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....