കൂടല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ചു ; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ രവി, ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന സൂസന്‍, ബുള്ളറ്റ് യാത്രികനായ ബിബിന്‍ എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രവിയുടെയും ബിബിന്റെയും നില ഗുരുതരമാണ്. രവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബിബിനെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കൂടലില്‍ നിന്നും കോന്നി ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷ വലത് ഭാഗത്തേക്ക് തിരിയുന്നതിനിടെ കോന്നി ഭാഗത്ത് നിന്നും വന്ന ബുള്ളറ്റ് ഓട്ടോയില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഓട്ടോ റിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

സംസ്ഥാന പാതയില്‍ ഈ ഭാഗത്ത് നിരവധി അപകടങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. മുറിഞ്ഞകല്‍ മുതല്‍ കൂടല്‍ വരെയുള്ള നേര്‍രേഖയിലുള്ള റോഡില്‍ അമിത വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഈ ഭാഗത്തെ ഇടറോഡുകളില്‍ നിന്നും സംസ്ഥാന പാതയിലേക്ക് വാഹനങ്ങള്‍ ശ്രദ്ധയില്ലാതെ കടന്നുവരുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശബരിമല മണ്ഡല കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന...

കാവേരി ജല തർക്കം ; ബെംഗളൂരുവിന്റെ കുടിവെള്ളം പ്രതിസന്ധിയിൽ ; തമിഴ്നാടിന് വെള്ളം നൽകുന്നതിനെതിരെ...

0
ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക....

നാലു മാസമായി റഷ്യയിലാണ്, എന്നിട്ടും നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് കേസ്; ഗുരുതര ആരോപണവുമായി യുവാവ്

0
കിഷൻഗഞ്ച്: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തിൻ്റെ പേരിൽ...

ഓപ്പറേഷൻ ‘സൈ – ഹണ്ട് ‘ : പത്തനംതിട്ടയില്‍ യുവതി പിടിയില്‍

0
പത്തനംതിട്ട : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഓപ്പറേഷൻ 'സൈ...