റാന്നി: ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചതിന് സഹോദരങ്ങളെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ സി.എസ്.ഐ ഹോസ്റ്റലിന് മുൻവശം സെന്റിപടിയിൽ വെച്ചു ശനിയാഴ്ച രാവിലെ 11.30 നാണ് സംഭവം. വെണ്‍ങ്കുറിഞ്ഞിയിൽ ഓട്ടം പോയി മടങ്ങി വരികയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജോർജ് കുട്ടി എന്നു വിളിക്കുന്ന പി.സി ഡേവിഡിനെയാണ് ഓട്ടോ ഡ്രൈവറായ റോബിനും സഹോദരൻ ജോബിനും ചേർന്ന് മർദിച്ചത്.
വെച്ചൂച്ചിറ സ്റ്റാന്‍ഡിലെ ഡ്രൈവർമാരായ ജോർജ് കുട്ടിയും റോബിനും തമ്മിൽ രണ്ടു മാസം മുൻപ് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ജോർജ്കുട്ടിയെ തടഞ്ഞുനിർത്തി അടിച്ചത്. അടികൊണ്ട ജോർജ് കുട്ടിയുടെ താഴത്തെ വരിയിലെ രണ്ടു പല്ലുകൾ ഇളകി ഗുരുതരമായ പരിക്കുപറ്റി. വിവരമറിഞ്ഞ് വെച്ചൂച്ചിറ പോലീസ് സ്ഥലത്തെത്തി സഹോദരങ്ങളെ അറസ്റ്റ് ചെയ്തു കേസ് എടുത്തു. ഇരുവരെയും പിന്നീട് റിമാൻഡ് ചെയ്തു.
വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ജെര്‍ലിന്‍ വി.സ്കറിയയുടെ നിര്‍ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ സായി സേനന്റെ നേതൃത്വത്തിൽ എ.എസ്.ഐ അനിൽ റോയി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ് കുമാർ, ജോസ് ഡാനിയേൽ എന്നിവരാണ് സ്‌ഥലത്ത് ഭീകരന്തരീക്ഷം സൃഷ്‌ടിച്ച ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ റോബിൻ തന്റെ ഭാര്യയുടെ തുണി വലിച്ചു കീറാനും ശ്രമം നടത്തി. പരാതി ഇല്ലാത്തതിനാൽ അതിനു പ്രത്യേകം കേസ് എടുത്തില്ലെന്നു പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































