ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു, മാതാപിതാക്കളുടെ മുന്നിലിട്ട് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം, 9 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലാഡ് : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാർ വാങ്ങാനായി വീട്ടുകാർക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിൻദോഷിക്ക് സമീപത്ത് വെച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്നതിനേ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് 27കാരനെ ഓട്ടോയിലെത്തിയ സംഘം മാതാപിതാക്കളുടെ മുന്നിൽ വെച്ച് മർദ്ദിച്ച് കൊല്ലുകയായിരുന്നു. ആകാശ് മൈൻ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. മലാഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ ഒരു ഓട്ടോയെ ഓവർടേക്ക് ചെയ്തത്.

ഇവരുടെ കാർ പിന്തുടർന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാൾക്കൊപ്പമുണ്ടായിരുന്നവരുമാണ് യുവാവിനെ മർദ്ദിച്ചുകൊന്നത്. മകനെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മകനെ പൊതിഞ്ഞ് പിടിക്കുന്ന അമ്മയേയും ഉപദ്രവിക്കരുതെന്ന് കെഞ്ചുന്നതിന്റേതുമായ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ദൃശ്യങ്ങളുടെ അടക്കം അടിസ്ഥാനത്തിൽ പോലീസ് 9 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടയിലും യുവാവിനെ ചവിട്ടാനും ആക്രമിക്കാനും പിതാവിനെ ആക്രമിക്കാനും അക്രമികൾ ശ്രമിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...