കുമ്മണ്ണൂരില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു ; രണ്ട്പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കുമ്മണ്ണൂരില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മങ്ങാരം മരങ്ങാട്ട് മുക്ക് കിടങ്ങേല്‍ അനി പാപ്പച്ചന്റെ ഓട്ടോ റിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. അനി പാപ്പച്ചന് തലയ്ക്ക് ചതവും ശരീരത്തില്‍ മുറിവും സംഭവിച്ചു. കൂടെ യാത്ര ചെയ്തിരുന്ന കുമ്മണ്ണൂര്‍ സ്വദേശിയായ നഴ്സിനും നിസാര പരിക്കേറ്റു. കഴിഞ്ഞ രാത്രി എട്ട് മണിയോടെ ആനകുത്തി മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം നടന്നത്. ഓടിവന്ന കാട്ടുപന്നി ഓട്ടോ റിക്ഷയുടെ മുന്‍ ഭാഗത്ത് ശക്തിയില്‍ ഇടിക്കുകയിരുന്നു. ഇടിയുടെ ശബ്ദം കേട്ടാണ് ആളുകള്‍ പുറത്തിറങ്ങി നോക്കിയത്. ഇടിയുടെ ശക്തിയില്‍ ഓട്ടോ റോഡിലൂടെ നിരങ്ങി നീങ്ങുകയും ചെയ്തു. വാഹനത്തിന്റെ മുന്‍ ഭാഗം ഇടിയുടെ ശക്തിയില്‍ തകര്‍ന്നിട്ടുണ്ട്. വാഹനത്തിന് വേഗത കുറവായതിനാല്‍ വലിയ അപകടം സംഭവിക്കാതെ രക്ഷപെടുകയായിരുന്നുവെന്ന് അനി പപ്പച്ചന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...