കുപ്രസിദ്ധ ഓട്ടോ മോഷ്ടാവ് പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ഇരുപത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഓട്ടോ മോഷ്ടാവ് തിരുവല്ല പോലീസിന്റെ പിടിയിലായി. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഓട്ടോറിക്ഷകൾ മോഷ്ടിച്ച കേസിൽ പ്രതിയായ ഓട്ടോ ഷാജി എന്ന് വിളിക്കുന്ന മാവേലിക്കര തഴക്കര സന്തോഷ് ഭവനിൽ ഷാജി (51) ആണ് പിടിയിലായത്. ഓച്ചിറ ചങ്ങാംകുളങ്ങരയിലെ വാടകവീട്ടിൽ മറ്റൊരു പേരിൽ താമസിച്ചു വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല സി.ഐ. വി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവല്ല നഗരത്തിൽ നിന്നും പരിസരപ്രദേശത്ത് നിന്നും അടക്കം മൂന്ന് ഓട്ടോറിക്ഷകൾ മോഷ്ടിച്ച കേസിൽ പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് പ്രതി ഒളിവിൽ പോവുകയായിരുന്നു. എ.എസ്.ഐ ജോജോ ജോസഫ്, സീനിയർ സി.പി.ഒമാരായ എം. മനോജ്‌ കുമാർ, പി. അഖിലേഷ്, സി.പി.മാരായ അവിനാഷ്, വിനായകൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...