ഒരു ഓട്ടോറിക്ഷയില്‍ 16 പേര്‍ ; കയ്യോടെ പൊക്കി എംവിഡി – 4000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഇടയിലാണ് കുട്ടികളെ കുത്തി നിറച്ച്‌ പോകുന്ന ഓട്ടോറിക്ഷ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്.വാഹനം നിര്‍ത്തിച്ച്‌ പരിശോധിച്ചപ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഓട്ടോറിക്ഷയില്‍ ഉണ്ടായത് 16 പേര്‍. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് എംവിഡി.ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂര്‍ നോര്‍ത്തിലാണ് കുട്ടികളെ കുത്തിനിറച്ച്‌ പോയ ഓട്ടോറിക്ഷ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. 15 സ്കൂള്‍ കുട്ടികളാണ് ഓട്ടോയിലുണ്ടായത്. ഓട്ടോ റിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതിന്‍റെ ടാക്‌സ് അടച്ചിട്ടില്ലെന്നും വ്യക്തമായി.

ഇതോടെ 4000 രൂപ പിഴ ചുമത്തി. സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവിങ് ടെസ്റ്റ് കുറച്ച്‌ സമയത്തേക്ക് നിര്‍ത്തിവെച്ച്‌ കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടികള്‍ ഉ​ദ്യോ​ഗസ്ഥര്‍ സ്വീകരിച്ചു. ഓട്ടോ റിക്ഷയില്‍ ഉണ്ടായിരുന്ന മുഴുവന്‍ കുട്ടികളെയും മറ്റ് വാഹനങ്ങളിലൂടെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...