ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ; ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തും വ്യവസായ വകുപ്പും സംയുക്ത ആഭിമുഖ്യത്തിൽ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ 2022-23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോണ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ലിജു, സ്ഥിരം സമതി അധ്യക്ഷരായ ഷേർളിജോർജ്,സീമ മാത്യു, വാർഡ് മെമ്പർമാരായ എം. ജി ശ്രീകുമാർ, ജോയ്‌സിചാക്കോ, സൗമ്യ ജി. നായർ,റൂബികോശി, ഷൈനി പി. മാത്യു, അജിത്ത് ഏണസ്റ്റ്, അനീഷ്തോമസ്, ഷൈനി രാജീവ്, ബിനിറ്റ് മാത്യു, സി.ഡി.എസ് ചെയർപേർസൺ നിഷരാജീവ്, മോളി മാത്യു, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ മിൽബിൻ എന്നിവര്‍ പ്രസംഗിച്ചു.

തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും ലൈസെൻസ് നടപടിക്രമങ്ങളെയും കുറിച്ച് പത്തനംതിട്ട താലൂക്ക് വ്യവസായ വികസന ഓഫീസർ ഗോപകുമാർ, ഡയറി ഇൻസ്‌പെക്ടർ പ്രശാന്ത്, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ മുത്തുസ്വാമി, പത്തനംതിട്ട എംപ്ലോയ്‌മെന്റ് ഓഫീസർ ഖദീജ എന്നിവർ ക്ലാസ്സെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...