മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവില്‍ പോയത് പോലീസിന്റെ ഒത്താശയോടെ : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃക്കാക്കരയില്‍ മതമൗലികവാദ സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ മത വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും കുടുംബവും ഒളിവില്‍ പോയത് പോലീസിന്റെ അറിവോടെയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളം താലിബാനായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയവും വികസനവും കെ റെയിലും ഒഴിവാക്കി മുഖ്യമന്ത്രി ഇപ്പോള്‍ പച്ചയായ വര്‍ഗീയതയിലേയ്ക്ക് കടന്നിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വെയ്ക്കുന്നത് ഹിന്ദുക്കളെയോ ഹിന്ദു സംഘടനകളെയോ മാത്രമല്ല, ക്രിസ്ത്യന്‍ സമൂഹത്തെ കൂടിയാണ്. ഇതാണ് ആലപ്പുഴ സംഭവം തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...