കൊലവിളി മുദ്രാവാക്യം നടത്തിയ കുട്ടിയുടെ വീടിന് മുന്നില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടൈംസ് നൗ ചാനല്‍ സംഘത്തെ ഭീഷണിപ്പെടുത്തി പോപ്പുലര്‍ ഫ്രണ്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോപ്പുലര്‍ ഫ്രണ്ട്റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ കുട്ടിയുടെ വീടിന് മുന്നില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ടൈംസ് നൗ ചാനല്‍ സംഘത്തെ ഭീഷണിപ്പെടുത്തിയും ചോദ്യം ചെയ്തും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന സംഭവം വലിയ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. പൊതുവേ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പേര് കേട്ട കേരളത്തില്‍ ഇത്തരമൊരു സംഭവം മതമൗലികവാദികളുടെ പിടിയിലകപ്പെട്ട കേരളത്തിന്‍റെ നേര്‍ചിത്രമാണ് നല്‍കുന്നത്.

മാധ്യമപ്രവര്‍ത്തക സംഘത്തെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ടൈംസ് നൗ പുറത്തുവിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകരെ സുരക്ഷിതമായി അവിടെ നിന്നും കൊണ്ടുപോയത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ വിഷമിക്കുകയാണ് പോലീസ്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിന്‍റെ കണ്ണ് വെട്ടിച്ച്‌ കുടുംബം ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. കൊലവിളി മുദ്രാവാക്യം വിളിക്കുന്ന കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ടയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അന്‍സാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച്‌ നാല് ദിവസം കഴിഞ്ഞാണ് പോലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങള് വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.

കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ട്. കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കുമായി ജില്ല കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....