Friday, April 26, 2024 5:10 am

എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കില്‍ മൊത്തം യൂത്തും രംഗത്തിറങ്ങി പ്രതിഷേധിക്കുo : ഐഷ സുല്‍ത്താന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണകൂടത്തിനെതിരേ പരസ്യമായി പ്രതിഷേധിക്കുമെന്ന ആഹ്വാനവുമായി രാജ്യദ്രോഹ കേസ് നേരിടുന്ന ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകള്‍ ഒരെണ്ണമാക്കി വെട്ടി കുറച്ചതിനെതിരെയാണ് പ്രതിഷേധം. ഈ ഒരു ആഴ്ചയിക്കുള്ളില്‍ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കില്‍ ഫേസ്ബുക്കില്‍ കൂടിയുള്ള എന്റെ അറിയിപ്പ് നിര്‍ത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി പ്രതിഷേധിക്കുമെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറുമെന്നും ഐഷ.

പോസ്റ്റിന്റെ പൂര്‍ണരൂപം-

ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകള്‍ ഒരെണ്ണമാക്കി വെട്ടി കുറച്ച്‌ കൊണ്ട് ഞങ്ങളെ മനപ്പൂര്‍വം ബുദ്ധിമുട്ടിക്കുന്ന ഗവര്‍മെന്റിനോട് എനിക്കൊന്നെ പറയാനുള്ളൂ. സാധാരണ മുമ്പ് ഓടിയിരുന്ന പോലെ ഈ ഒരു ആഴ്ചയിക്കുള്ളില്‍ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കില്‍ ഫേസ് ബുക്കില്‍ കൂടിയുള്ള എന്റെ അറിയിപ്പ് നിര്‍ത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി ശക്തമായി നിങ്ങള്‍ക്കെതിരെയും ഈ കരട് നിയമങ്ങക്കെതിരെയും പ്രതിഷേധിക്കും. (നിയമപരമായിട്ടും സമരമായിട്ടും) ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും. (അത് കൊണ്ട് ആ പ്രതിഷേധം തുടങ്ങുന്നതിനു മുമ്ബ് ഞങ്ങള്‍ നിങ്ങളെ അറിയിച്ചുന്നെ ഉള്ളു. ഇതിനുള്ളില്‍ കപ്പലുകള്‍ ഓടിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം ഇല്ലെങ്കില്‍ നിങ്ങള്‍ക്കേ കൊള്ളു ).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...