അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്

For full experience, Download our mobile application:
Get it on Google Play

അയോദ്ധ്യ :  ശ്രീരാമ ക്ഷേത്രം അധികം വൈകാതെ ഇനി അയോദ്ധ്യയുടെ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കും. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് തുടക്കമാകും. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടക്കുമെന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കുബേര്‍ തിലാ പ്രത്യേക പീഠത്തില്‍ വെച്ച്‌ നടക്കുന്ന ശിവപൂജയോടുകൂടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുക. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സരയു നദിക്കരയിലെ ശ്രീരാമ ജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഒരുക്കങ്ങള്‍ മാര്‍ച്ച്‌ മാസം മുതല്‍ ആരംഭിച്ചിരുന്നു. ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടത്തുമെന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു.

രാമക്ഷേത്രത്തിനായി കൊത്തുപണികളടക്കം പൂര്‍ത്തിയാക്കിയ തൂണുകളും മറ്റ് നിര്‍മ്മാണ സാമഗ്രികളും ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കും. രണ്ടു വര്‍ഷം കൊണ്ട് ഹൈന്ദവ ജനതയുടെ പതിറ്റാണ്ടുകളുടെ ആവശ്യവും, ആഗ്രഹവുമായ ശ്രീരാമക്ഷേത്രം അയോദ്ധ്യയുടെ മണ്ണില്‍ പണിതുയര്‍ത്തുമെന്ന പ്രതീക്ഷയാണ് മുന്‍പ് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പങ്കുവെച്ചത്. അതേസമയം അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ഇന്നലെ മുതല്‍ ഭക്തര്‍ക്കായി തുറന്ന് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...